Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sb College

Kottayam

ല​​ഹ​​രി​​ക്കെ​​തി​​രേ എ​​സ്ബി കോ​​ള​​ജ് എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റ്

ച​​ങ്ങ​​നാ​​ശ​​രി: എ​​സ്ബി കോ​​ള​​ജി​​ല്‍ ഒ​​ന്നാം വ​​ര്‍​ഷ ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​ന്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് ഒ​​ന്നാം വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും മാ​​താ​​പി​​താ​​ക്ക​​ളെ​​യും ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​പാ​​ടി ന​​ട​​ത്തി​​യ​​ത്. ഏ​​ഴു ദി​​വ​​സം കൊ​​ണ്ടു കോ​​ള​​ജി​​ലെ മു​​ഴു​​വ​​ന്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും തൂ​​ഫാ​​ന്‍ വാ​​രി​​യ​​ര്‍​മാ​​രാ​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു തു​​ട​​ക്കം കു​​റി​​ച്ചു.

കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ.​ ​ഡോ. ടെ​​ഡി സി. ​​കാ​​ഞ്ഞൂ​​പ​​റ​​മ്പി​​ല്‍, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ ഡോ. ​​ബെ​​ന്നി തോ​​മ​​സ്, ഡോ. ​​ബെ​​ന്‍​സ​​ണ്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kerala

സ്‌പോര്‍ട്‌സ് ആൻഡ് ഗെയിംസിലും താരശോഭ പകര്‍ന്ന് എസ്ബി കോളജ്

ച​​​ങ്ങ​​​നാ​​​ശേ​​​രി: മി​​​ക​​​വി​​​ന്‍റെ ക​​​ലാ​​​ല​​​യ​​​മാ​​​യ സെ​​​ന്‍റ് ബ​​​ര്‍ക്കു​​​മാ​​​ന്‍സ് കോ​​​ള​​​ജ് 100 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ പാ​​​ഠ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം​​​ത​​​ന്നെ സ്‌​​​പോ​​​ര്‍ട്‌​​​സ് ആ​​​ൻ​​​ഡ​​​ഡ് ഗെ​​​യിം​​​സി​​​ലും ത​​​ല​​​യെ​​​ടു​​​പ്പ്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന-​​​ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ളെ സം​​​ഭാ​​​വ​​​ന ചെ​​​യ്ത ഒ​​​രു ക​​​ലാ​​​ല​​​യ​​​മാ​​​ണി​​​ത്. ഫു​​​ട്‌​​​ബോ​​​ള്‍, ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍, അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ഷ​​​ട്ടി​​​ല്‍ ബാ​​​ഡ്മി​​​ന്‍റ​​​ൺ, ഹോ​​​ക്കി തു​​​ട​​​ങ്ങി​​​യ ഗെ​​​യി​​​മു​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി താ​​​ര​​​ങ്ങ​​​ളേ​​​യും സം​​​സ്ഥാ​​​ന-​​​ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ളേ​​​യും എ​​​സ്ബി കോ​​​ള​​​ജ് സം​​​ഭാ​​​വ​​​ന ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​യ്ക്കു​​​വേ​​​ണ്ടി നി​​​ര​​​വ​​​ധി ത​​​വ​​​ണ ഫു​​​ട്‌​​​ബോ​​​ള്‍ ഗോ​​​ള്‍വ​​​ല​​​യം കാ​​​ത്ത കെ.​​​ടി. ചാ​​​ക്കോ എ​​​സ്ബി​​​യു​​​ടെ താ​​​ര​​​മാ​​​ണ്. ഈ ​​​ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ന് അ​​​സാ​​​മി​​​ല്‍ സ​​​മാ​​​പി​​​ച്ച സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഗോ​​​ള്‍കീ​​​പ്പിം​​​ഗ് കോ​​​ച്ചാ​​​യി​​​രു​​​ന്നു കെ.​​​ടി. ചാ​​​ക്കോ. ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ എ​​​സ്ബി​​​യു​​​ടെ അ​​​ഭി​​​മാ​​​നം​​​കാ​​​ത്ത ഏ​​​ക അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ​​​താ​​​ര​​​വു​​​മാ​​​ണ് ചാ​​​ക്കോ. അ​​​തോ​​​ടൊ​​​പ്പം ത​​​ന്നെ ബോ​​​സ്‌​​​ക​​​റ്റ് ബോ​​​ളി​​​ല്‍ അ​​​ന്‍വി​​​ന്‍ ആ​​​ന്‍റ​​​ണി, ജോ​​​സ് കു​​​ര്യ​​​ന്‍, സു​​​ബാ​​​ഷ് ജെ.​​​ഷേ​​​ണാ​​​യി, ജോ ​​​ആ​​​ന്‍റ​​​ണി, ബേ​​​സി​​​ല്‍ ഫി​​​ലി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ എ​​​സ്ബി​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണ്.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പു​​​രു​​​ഷ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ടീ​​​മി​​​ലെ മു​​​ഖ്യ അ​​​ത്‌​​​ല​​​റ്റു​​​ക​​​ളും ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍ ടീ​​​മി​​​ലെ ഭൂ​​​രി​​​പ​​​ക്ഷ​​​അം​​​ഗ​​​ങ്ങ​​​ളും എ​​​സ്ബി കോ​​​ള​​​ജി​​​ലെ താ​​​ര​​​ങ്ങ​​​ളാ​​​ണ്. ഇ​​​ക്ക​​​ഴി​​​ഞ്ഞ എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ 193 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​സ്ബി കോ​​​ള​​​ജ് പു​​​രു​​​ഷ​​​വി​​​ഭാ​​​ഗം ജേ​​​താ​​​വാ​​​യി. 23 ഇ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ 13 ഇ​​​ന​​​ങ്ങ​​​ളി​​​ലും എ​​​സ്ബി​​​ക്കാ​​​യി​​​രു​​​ന്നു. അ​​​ര​​​നൂ​​​റ്റാ​​​ണ്ട് പി​​​ന്നി​​​ട്ട ഫാ.​​​പി.​​​സി.​​​മാ​​​ത്യു സ്മാ​​​ര​​​ക ബാ​​​സ്‌​​​ക്റ്റ്‌​​​ബോ​​​ള്‍, മോ​​​ണ്‍.​​​ഫ്രാ​​​ന്‍സി​​​സ് കാ​​​ളാ​​​ശേ​​​രി ഫു​​​ട്‌​​​ബോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്റു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​ശ​​​സ്ത​​​മാ​​​ണ്.

എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ നി​​​ര​​​വ​​​ധി കാ​​​യി​​​ക അടിസ്ഥാന സൗകര്യങ്ങൾ‍

അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ കൂ​​​ടി​​​യ മ​​​ള്‍ട്ടി​​​പ​​​ര്‍പ്പ​​​സ് ഇ​​​ന്‍ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യം, ഔ​​​ട്ട്‌​​​ഡോ​​​ര്‍ ഫ്‌​​​ള​​​ഡ്‌​​​ലി​​​റ്റ് കോ​​​ര്‍ട്ട്, ഫു​​​ട്‌​​​ബോ​​​ള്‍ ഗ്രൗ​​​ണ്ട്, അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ട്രാ​​​ക്ക്, വോ​​​ളി​​​ബോ​​​ള്‍ ഗ്രൗ​​​ണ്ട്, കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ര്‍മ്മി​​​ച്ച പു​​​തി​​​യ പ്രാ​​​ക്ടീ​​​സ് നെ​​​റ്റ്, മ​​​ള്‍ട്ടി ജിം​​​നേ​​​ഷ്യം, 40 ല​​​ധി​​​കം​​​താ​​​ര​​​ങ്ങ​​​ളെ അ​​​ക്ക​​​മ​​​ഡേ​​​റ്റ് ചെ​​​യ്യാ​​​വു​​​ന്ന സ്‌​​​പോ​​​ര്‍ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍, ബാ​​​സ്‌​​​ക്ക​​​റ്റ് ബോ​​​ളി​​​ലും, അ​​​ത്‌​​​ല​​​റ്റ്ക്‌​​​സി​​​ലും സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍ട്‌​​​സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ സ്‌​​​പോ​​​ര്‍ട്‌​​​സ് അ​​​ക്കാ​​​ദ​​​മി എ​​​ന്നി​​​ക ഈ ​​​കോ​​​ള​​​ജി​​​ലെ ആ​​​ക​​​ര്‍ഷ​​​ണ​​​ങ്ങ​​​ളാ​​​ണ്. സ്‌​​​പോ​​​ര്‍ട്‌​​​സ് കൗ​​​ണ്‍സി​​​ല്‍ കോ​​​ച്ചു​​​മാ​​​രാ​​​യ എ.​​​ആ​​​ര്‍.​​​സൂ​​​ര​​​ജും​​​കെ.​​​വി​​​പി​​​നു​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​ക​​​ര്‍.

മി​​​ഥു​​​ന്‍ മു​​​ര​​​ളി അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ലും അ​​​ഖി​​​ല്‍ കെ ​​​ശ​​​ശി, ക്രി​​​സ്ത്യ​​​ന്‍ വി​​​ല്‍സ​​​ണ്‍, അ​​​മ​​​ല്‍ ല​​​ക്ഷ്മ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ഫു​​​ട്‌​​​ബോ​​​ളി​​​ലും പ​​​രി​​​ശീ​​​ല​​​ക​​​രാ​​​ണ്. മു​​​ന്‍ കാ​​​യി​​​ക​​​മേ​​​ധാ​​​വി പ്ര​​​ഫ.​​​ജോ​​​സ​​​ഫ് ജോ​​​സ​​​ഫ് അ​​​ത്തി​​​ക്ക​​​ള​​​ത്തി​​​ന്‍റെ മ​​​ക​​​ന്‍ ല​​​ഫ്റ്റ​​​ന​​​ന്റ് സോ​​​ജി ജോ​​​സ​​​ഫാ​​​ണ് ഇ​​​പ്പോ​​​ള്‍ കാ​​​യി​​​ക വി​​​ഭാ​​​ഗം മേ​​​ധാ​​​വി.

District News

എ​സ്ബി​ കോളജിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നു

ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​ക്ക​​റ്റ് രം​​ഗ​​ത്ത് മാ​​റ്റു​​ര​​യ്ക്കാ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി സെ​ന്‍റ് ബ​​ര്‍​ക്കു​​മാ​​ന്‍​സ് കോ​​ള​​ജി​​ല്‍ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി തു​​റ​​ക്കു​​ന്നു. കോ​​ട്ട​​യം ജി​​ല്ല ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​ന്‍റെ (കെ​​ഡി​​സി​​എ) സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ള​​ജ് കാ​​മ്പ​​സി​​ല്‍ പു​​തു​​താ​​യി നി​​ര്‍​മി​​ച്ച ക്രി​​ക്ക​​റ്റ് പ്രാ​​ക്ടീ​​സ് നെ​​റ്റു​​ക​​ളു​​ടെ​​യും 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍​ക്കാ​​യു​​ള്ള ഡേ​​ സ്‌​​കോ​​ള​​ര്‍ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു ന​​ട​​ക്കും.

പു​​തി​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യു​​ടെ ഭാ​​ഗ​​മാ​​യി ര​​ണ്ട് കോ​​ണ്‍​ക്രീ​​റ്റ് നെ​​റ്റു​​ക​​ളാ​​ണ് പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കാ​​യി​​ക പ്ര​​തി​​ഭ​​ക​​ള്‍​ക്ക് മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കോ​​ള​​ജ് മൈ​​താ​​ന​​ത്ത് ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് എ​​സ്. കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ശ്രീ​​ജി​​ത്ത് വി. ​​നാ​​യ​​ര്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ച​​ട​​ങ്ങി​​ല്‍ കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​യ്​​ക്കാ​​ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഡോ. ​​ടെ​​ഡി സി. ​​കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Kerala

എസ്ബി കോളജ് ശതാബ്്ദി ആഘോഷ സമാപന സമ്മേളനം 28ന് ഉപരാഷ്്ട്രപതി ഉദ്ഘാടനം ചെയ്യും

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍ക്കു​മ​ന്‍സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം 28നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ ആ​ര്‍ച്ച്ബി​ഷ​പ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 2022ല്‍ ​കോ​ള​ജ് നൂ​റു​ വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മാ​റ്റി​വ​ച്ച ഔ​ദ്യോ​ഗി​ക സ​മാ​പ​ന ച​ട​ങ്ങു​ക​ളാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​ത്.

പാ​റേ​ല്‍പ്പ​ള്ളി​ക്കു​സ​മീ​പം 1922ല്‍ ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് 1925ല്‍ ​നി​ല​വി​ലെ കാ​മ്പ​സി​ലേ​ക്ക് കോ​ള​ജ് മാ​റ്റി​സ്ഥാ​പി​ച്ച​തി​ന്‍റെ നൂ​റാം വാ​ര്‍ഷി​കം കൂടി​യാ​ണി​ത്. ച​രി​ത്ര​മു​ഹൂ​ര്‍ത്തം ആ​ഘോ​ഷ​മാ​ക്കാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നെ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യായ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ക​വാ​ട​ത്തി​ല്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍ന്ന് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ കോ​ള​ജ് ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. കേ​ര​ള ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്ന് ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ല്‍ സ്ഥ​ാപി​ത​മാ​കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡോ. ​കെ.​എം. ഏബ്ര​ഹാം സെ​ന്‍റ​ർ ഫോ​ര്‍ എ​ന​ര്‍ജി ആ​ന്‍ഡ് എ​ണ്‍വ​യോ​ണ്‍മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​രാ​ഷ്ട്ര​പ​തി നി​ര്‍വ​ഹി​ക്കും.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്, പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. റ്റെ​ഡി കാ​ഞ്ഞു​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ്, ഡോ. ​ബി​ന്ദു മാ​ത്യു ജോ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നാ​യ നോം ​ചോം​സ്‌​കി, നോ​ബേ​ല്‍ ജേ​താ​ക്ക​ളാ​യ മാ​ര്‍ട്ടി​ന്‍ കാ​ഫ്, ആ​ന്‍റ​ണി ജ​യിം​സ് ലെ​ഗ​റ്റ്, റി​ച്ചാ​ര്‍ഡ് ജെ. ​റോ​ബ​ര്‍ട്ട്‌​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​മി​നാ​റു​ക​ളി​ല്‍ പേ​പ്പ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​താ​യും റ​വ.​ഡോ. ജോ​സ് ജേ​ക്ക​ബ് മു​ല്ല​ശേ​രി, ഡോ. ​നെ​വി​ല്‍ തോ​മ​സ്, ബി​ന്‍സ് എം. ​മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

എ​സ്ബി കോ​ള​ജ് ശ​താ​ബ്‌ദി സ​മാ​പ​നം 28ന്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ന്‍റെ ശ​​താ​​ബ്ദി സ​​മാ​​പ​​നം 28ന് ​​ന​​ട​​ക്കും. ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി സി.​​പി.​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. 28ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​കോ​​ള​​ജി​​ലെ കാ​​വു​​കാ​​ട്ട് ഹാ​​ള്‍ ശ​​താ​​ബ്ദി സ​​മ്മേ​​ള​​ന സ​​മാ​​പ​​ന​​ത്തി​​നു വേ​​ദി​​യാ​​കും. ശ​​താ​​ബ്ദി സ​​മാ​​പ​​നം ആ​​ഘോ​​ഷ​​മാ​​ക്കാ​​ന്‍ കോ​​ള​​ജ് മാ​​നേ​​ജ്‌​​മെ​​ന്‍റ് വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി​​ക്ക് സ്വാ​​ഗ​​ത​​മ​​രു​​ളു​​ന്ന ബോ​​ര്‍​ഡു​​ക​​ള്‍ കോ​​ള​​ജ് കാ​​മ്പ​​സി​​ല്‍ സ്ഥാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു.

1922 ജൂ​​ണ്‍ 22ന് ​​പ്ര​​വ​​ര്‍​ത്ത​​നം​​തു​​ട​​ങ്ങി​​യ ക​​ലാ​​ല​​യ​ത്തി​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ 2021 ജൂ​​ണ്‍ 19നാ​​ണ് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. 125 വി​​ദ്യാ​​ര്‍​ഥി​​ക​​ളും ആ​​റ് അ​​ധ്യാ​​പ​​ക​​രു​​മാ​​യി വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം​​കു​​റി​​ച്ച ​ക​​ലാ​​ല​യം ഇ​​ന്ന് കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജാ​​ണ്. 1922ല്‍ ​​മ​​ദ്രാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യും 1938ല്‍ ​​ട്രാ​​വ​​ൻകൂ​​ര്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യും 1967ല്‍ ​​കേ​​ര​​ള സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യും അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്യ​​പ്പെ​​ട്ടു പ്ര​​വ​​ര്‍​ത്തി​​ച്ച എ​​സ്ബി കോ​​ള​​ജ് എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തു​​മു​​ത​​ല്‍ ഈ ​​സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലാ​​ണ്. 2014ല്‍ ​​ഓ​​ട്ടോ​​ണ​​മ​​സ് പ​​ദ​​വി​​യി​​ലെ​​ത്തി.

2024-25വ​​ര്‍​ഷം ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി പ്ര​​കാ​​രം എ​​ഫ്‌​​ഐ​​യു​​ജി​​പിക്കു (​നാ​​ലു​​വ​​ര്‍​ഷ യു​​ജി പ്രോ​​ഗ്രാം) തു​​ട​​ക്ക​​മി​​ട്ടു. പു​​രു​​ഷ ക​​ലാ​​ല​​യ​​മെ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ഈ ​​ക​​ലാ​​ല​​യ​ത്തി​ലേ​​ക്ക് അ​​തേ​​വ​​ര്‍​ഷം​​മു​​ത​​ല്‍ ഡി​​ഗ്രി ക്ലാ​​സു​​ക​​ളി​​ലേ​​ക്ക് പെ​​ണ്‍​കു​​ട്ടി​​ക​​ളും എ​​ത്തി​​ച്ചേ​​ര്‍​ന്നു. ക​​ലാ​​ല​​യ​​ങ്ങ​​ളി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യു​​ന്നെ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​രു​​ന്ന ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ലും സെ​​ന്‍റ് ബ​​ര്‍​ക്കു​​മാ​​ന്‍​സ് കോ​​ള​​ജി​​ന്‍റെ ക്ലാ​​സ് മു​​റി​​ക​​ളി​​ലും കാ​​മ്പ​​സി​​ലും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഏ​​റെ ആ​​ഹ്ലാ​​ദ​​ത്തോ​​ടെ എ​​ത്തു​​ന്നു.

കോ​​വി​​ഡ്കാ​​ല​​മാ​​യ​​തി​​നാ​​ല്‍ കേ​​വ​​ലം അ​​മ്പ​​തു പേ​​രെ മാ​​ത്രം ഉ​​ള്‍​ക്കൊ​​ള്ളി​​ച്ചാ​​ണ് 2021 ജൂ​​ണ്‍ 19ന് ​​ശ​​താ​​ബ്ദി​​ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്. ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​റി​​യ​​ത്തി​​ല്‍ ചേ​​ര്‍​ന്ന ച​​ട​​ങ്ങി​​ല്‍ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ഡോ.​​ആ​​ര്‍.​ ബി​​ന്ദു​​വാ​​ണ് ശ​​താ​​ബ്ദി ദീ​​പം തെ​​ളി​​യി​​ച്ച​​ത്.

തു​​ട​​ര്‍​ന്ന് ഒ​​ന്ന​​ര​​ല​​ക്ഷ​​ത്തോ​​ളം ആ​​ളു​​ക​​ളെ ആ​​ക​​ര്‍​ഷി​​ച്ച സം​​വി​​ത് എ​​ക്‌​​സി​​ബി​​ഷ​​ന്‍, അ​​ന്താ​​രാ​​ഷ്‌​ട്ര പ്ര​​ശ​​സ്ത​​രാ​​യ പ്ര​​ഭാ​​ഷ​​ക​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ന​​ട​​ത്തി​​യ പ്ര​​ഭാ​​ഷ​​ണ പ​​ര​​മ്പ​​ര, പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി മ​​ഹാ​​സം​​ഗ​​മം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ട്ടു. സം​സ്ഥാ​ന സ​​ര്‍​ക്കാ​​രി​​ന്‍റെ കി​​ര്‍​ഫ് റാ​​ങ്കിം​​ഗി​​ല്‍ അ​​ഞ്ചാം​​സ്ഥാ​​ന​​ത്തും ദേ​​ശീ​​യ റാ​​ങ്കിം​​ഗി​​ല്‍ 56-ാംസ്ഥാ​​ന​​ത്തും നി​​ല​​കൊ​​ള്ളു​​ന്ന എ​​സ്ബി കോ​​ള​​ജ് കേ​​ര​​ള​​ക്ക​​ര​​യു​​ടെ അ​​ഭി​​മാ​​ന​​ക​​ലാ​​ല​​യ​​മാ​​ണ്.

Kerala

ചങ്ങനാശേരി എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം 26ന്

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സ​മ്മേ​ള​നം 26ന് ​വൈ​കു​ന്നേ​രം 5.30ന് ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. ആ​ര്‍ട്‌​സ് ബ്ലോ​ക്ക് ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ബ്ലോ​ക്കി​ന് മു​ന്‍വ​ശം സ​ജ്ജീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​നം.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ലുമ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ജീ​വനാ​ന്ത സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ളാ​യ മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ, ച​ല​ച്ചി​ത്ര ന​ട​നും നി​ര്‍മാ​താ​വു​മാ​യ പ്രേം ​പ്ര​കാ​ശ് എ​ന്നി​വ​രെ ആ​ദ​രി​ക്കും.

1976ല്‍ ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി ബാ​ച്ചി​നെ​യും 2001ല്‍ ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ സി​ല്‍വ​ര്‍ ജൂ​ബി​ലി ബാ​ച്ചി​നെ​യും സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും. ഈ ​വ​ര്‍ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രെ കോ​ള​ജ് മാ​നേ​ജ​രും അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ആ​ദ​രി​ക്കും.


പ്രി​ന്‍സി​പ്പ​ല്‍ റ​വ. ഡോ. ​ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ മി​ക​വു തെ​ളി​യി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​വി​ധ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ സ​മ്മാ​നി​ക്കും.

District News

എ​​​​സ്ബി കോ​​​​ള​​​​ജി​​​​ല്‍ അ​​​​ന്ത​​​​ര്‍ദേ​​​​ശീ​​​​യ കോ​​​​ണ്‍ഫ​​​​റ​​​​ന്‍സ് കോ​​​​ണ്‍ഫ്ളു​​​​വ​​​​ന്‍സ് 13നും 14നും‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സെ​ന്‍റ് ബ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജി​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലും ഐ​ക്യൂ​എ​സി​യും ഡീ​ന്‍​സ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ് "കോ​ണ്‍​ഫ്ളു​വ​ന്‍​സ്-2026', 13, 14 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. സു​സ്ഥി​ര​ഭാ​വി​ക്കാ​യി മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ ക​ണ്ടെ​ടു​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ല്‍ അ​ന്ത​ര്‍​വൈ​ജ്ഞാ​നി​ക​മാ​യ സ​ഹ​വ​ര്‍​ത്തി​ത്വം ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സു​സ്ഥി​ര​വി​ക​സ​നം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ശാ​സ്ത്രീ​യ​വും മാ​ന​വി​ക​വു​മാ​യ വീ​ക്ഷ​ണ​ങ്ങ​ളെ ഉ​പ​ജീ​വി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് വേ​ദി​യാ​കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഭാ​ര​ത​ത്തി​നു​ള്ളി​ലും പു​റ​ത്തു​നി​ന്നു​മു​ള്ള വി​ഷ​യ​വി​ദ​ഗ്ധ​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും സ​ജീ​വ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

13ന് ​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഐ​​​​ഐ​​​​എ​​​​സ്ടി​​​​യു​​​​ടെ പ്രോ-​​​​വൈ​​​​സ് ചാ​​​​ന്‍സ​​​​ല​​​​ര്‍ ഡോ. ​​​​കു​​​​രു​​​​വി​​​​ള ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. യു​​​​എ​​​​സ്എ ഫ്ളോ​​​​റി​​​​ഡ സ്റ്റേ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​ഇ​​​​ഗോ​​​​ര്‍ വി. ​​​​അ​​​​ല​​​​ബു​​​​ഗി​​​​ന്‍ പ്ര​​​​ത്യേ​​​​ക പ്ര​​​​ഭാ​​​​ഷ​​​​ണം നി​​​​ര്‍വ​​​​ഹി​​​​ക്കും.

ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​ലു​​​​വേ​​​​ദി​​​​ക​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന കോ​​​​ണ്‍ഫ​​​​റ​​​​ന്‍സി​​​​ല്‍ ഫ്ളോ​​​​റി​​​​ഡ അറ്റ്‌ ലാ​​​​ന്‍റി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​റി​​​​ച്ചാ​​​​ര്‍ഡ് ഷ​​​​സ്റ്റ​​​​ര്‍മെ​​​​ന്‍, സ്പെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ന​​​​വാ​​​​ര പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​മ​​​​രി​​​​യാ​​​​നോ ഇ​​​​റ്റൂ​​​​ര്‍ബെ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തും. അ​​​​തോ​​​​ടൊ​​​​പ്പം പ​​​​തി​​​​മൂ​​​​ന്ന് വി​​​​ഷ​​​​യ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും 45 ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കും.

14ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ എ​​​​സ്ബി കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​ര്‍ മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി എ​​​​ത്ത​​​​യ്ക്കാ​​​​ട്ട് സ​​​​ന്ദേ​​​​ശം ന​​​​ല്‍കും. സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​വും അ​​​​ദ്ദേ​​​​ഹം നി​​​​ര്‍വ​​​​ഹി​​​​ക്കും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കോ​​​​ള​​​​ജ് പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ റ​​​​വ.​​​​ഡോ. ടെ​​​​ഡി സി. ​​​​കാ​​​​ഞ്ഞൂ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, വൈ​​​​സ് പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ റ​​​​വ.​​​​ഡോ. ജോ​​​​സ് ജേ​​​​ക്ക​​​​ബ്, റി​​​​സ​​​​ര്‍ച്ച് ആ​​​​ന്‍ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഡീ​​​​ന്‍ ഡോ. ​​​​ജോ പ്ര​​​​സാ​​​​ദ് മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ര്‍ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച

 

NRI

എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ​കാ​ല അ​ലും​നി​ക​ളി​ലൊ​ന്നാ​യ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് അ​ലും​നി​ക്കൊ​പ്പം ച​ങ്ങ​നാ​ശേ​രി അ​സം​പ്‌​ഷ​ൻ കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു.

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ളജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​സ്ബി - അ​സം​പ്‌​ഷ​ൻ സം​യു​ക്ത അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ലും​നി ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ഉ​പ​ദേ​ഷ്‌​ടാ​ക്ക​ളാ​യ ജോ ​കാ​വാ​ലം, ബി​ജു ഡൊ​മി​നി​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​റ്റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ​ക​ളം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ.ഡോ. ടോം ​കു​ന്നും​പു​റം, ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം, എ​സ്ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും കേ​ര​ള​ത്തി​ലെ മു​ൻ ഡി​ജി​പി​യു​മാ​യ ടോ​മി​ൻ ജെ. ​ത​ച്ചങ്ക​രി, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ തോ​മ​സ് ത​റ​യി​ലി​നെ ട്ര​ഷ​റ​ർ ജോ​സ​ഫ് ക​ള​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

അ​ലും​നി ഭാ​ര​വാ​ഹി​ക​ളെ​യും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും മാ​ർ തോ​മ​സ് ത​റ​യി​ൽ പൂ​ക്ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ആ​ർ​ച്ച്ബി​ഷ​പ് ആ​ദ​രി​ച്ചു. സ​ജി​ത്ത് ഗോ​പി, ബെ​റ്റി ജെ​യിം​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‌ ഉ​പ​ഹാ​രം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു തോ​മ​സ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ൺ​സ് മാ​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജൂ​ലി പോ​ൾ അ​വ​താ​ര​ക​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ന് ഗീ​തി സെ​ബി​ൻ നേ​തൃ​ത്വം ന​ൽ​കി.

സെ​ക്ര​ട്ട​റി ലി​ജി മോ​ൾ ബി​നു, ജോ. ​സെ​ക്ര​ട്ട​റി ബെ​റ്റി ജെ​യിം​സ് എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

എ​​​​​​സ്ബി കോ​​​​​​ള​​​​​​ജി​​​​​​ല്‍ 48 പു​​​​​​തി​​​​​​യ ര​​​​​​ക്ത​​​​​​ദാ​​​​​​താ​​​​​​ക്ക​​​​​​ള്‍

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: എ​​​​​​സ്ബി കോ​​​​​​ള​​​​​​ജ് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ് സ്‌​​​​​​കീ​​​​​​മി​​​​​​ന്‍റെ ആ​​​​​​ഭി​​​​​​മു​​​​​​ഖ്യ​​​​​​ത്തി​​​​​​ല്‍ മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ ര​​​​​​ക്ത​​​​​​ദാ​​​​​​ന ക്യാ​​​​​​മ്പ് "നി​​​​​​ത്യ​​​​​​ധാ​​​​​​ര’സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ചു.പ്രി​​​​​​ന്‍സി​​​​​​പ്പ​​​​​​ല്‍ റ​​​​​​വ.​​​​​​ഡോ. റ്റെ​​​​​​ഡി കാ​​​​​​ഞ്ഞൂ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ല്‍ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു.


വൈ​​​​​​സ് പ്രി​​​​​​ന്‍സി​​​​​​പ്പ​​​​​​ല്‍ ജോ​​​​​​മോ​​​​​​ന്‍ കെ.​​​​​​വി., എ​​​​​​ന്‍എ​​​​​​സ്എ​​​​​​സ് പ്രോ​​​​​​ഗ്രാം ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍മാ​​​​​​രാ​​​​​​യ ഡോ. ​​​​​​ബെ​​​​​​ന്നി തോ​​​​​​മ​​​​​​സ്, ഡോ. ​​​​​​ബെ​​​​​​ന്‍സ​​​​​​ണ്‍ ജോ​​​​​​സ​​​​​​ഫ്, എ​​​​​​ച്ച്ഡി​​​​​​എ​​​​​​ഫ്‌​​​​​​സി ബാ​​​​​​ങ്ക് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ശ്രീ​​​​​​മോ​​​​​​ഹ​​​​​​ന്‍ എന്നിവരുൾപ്പെടെ 108 പേ​​​​​​ര്‍ ക്യാ​​​​​​മ്പി​​​​​​ല്‍ ര​​​​​​ക്തം ദാ​​​​​​നം ചെ​​​​​​യ്തു.


48 പു​​​​​​തി​​​​​​യ ദാ​​​​​​താ​​​​​​ക്ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ ഈ ​​​​​​ക്യാ​​​​​​മ്പി​​​​​​ന് കോ​​​​​​ട്ട​​​​​​യം മെ​​​​​​ഡി​​​​​​ക്ക​​​​​​ല്‍ കോ​​​​​​ള​​​​​​ജി​​​​​​ലെ ഡോ. ​​​​​​രോ​​​​​​ഹി​​​​​​ത് പാ​​​​​​ല​​​​​​ങ്ങാ​​​​​​ട​​​​​​ന്‍, ഡോ. ​​​​​​മി​​​​​​ലി എ​​​​​​സ്., കോ-​​​​​​ഓ​​​​​​ര്‍ഡി​​​​​​നേ​​​​​​റ്റ​​​​​​ര്‍ അ​​​​​​നൂ​​​​​​പ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ട​​​​​​ത്തി.

NRI

ച​ങ്ങ​നാ​ശേ​രി എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്നി‌ പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ ര​ണ്ടി​ന്

ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ​കാ​ല അ​ലും​മ്‌​നി​ക​ളി​ലൊ​ന്നാ​യ എ​സ്‌​ബി കോ​ളേ​ജ് അ​ലും​മ്‌​നി​ക്കൊ​പ്പം
അ​സം​പ്ഷ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ക്കു​ന്നു.

ഡി​സം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ജ്മാ​നി​ൽ ന​ട​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​ത്തി​ൽ എ​സ്‌​ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ​മാ​ർ തോ​മ​സ് ത​റ​യി​ൽ എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി 2. 0 രൂ​പ​വ​ത്ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

അ​ലും​മ്‌​നി ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​കാ​ശ​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​റ്റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ​ക​ളം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തും.

എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ.​ഡോ. ടോം ​കു​ന്നും​പു​റം, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 1986ലാ​ണ് യു​എ​ഇ​യി​ൽ എ​സ്ബി കോ​ളേ​ജ് അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ച്ച​ത്.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്: ബെ​ൻ​സി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ: ജോ​സ​ഫ് ക​ള​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ജി​ത്ത് ഗോ​പി, മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ, സെ​ക്ര​ട്ട​റി: ലി​ജി മോ​ൾ ബി​നു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ബെ​റ്റി ജെ​യിം​സ്, ഡോ. ​ഷീ​ബ ജോ​ജോ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ർ​ജ് മീ​ന​ത്തേ​ക്കോ​ണി​ൽ, ഗീ​തി സെ​ബി​ൻ, ജൂ​ലി പോ​ൾ,തോ​മ​സ് ജോ​ർ​ജ് ക​റു​ക​യി​ൽ, നി​റ്റി​ൽ കോ​യി​പ്പ​ള്ളി, റോ​യ് റാ​ഫേ​ൽ, മ​ഡോ​ണ ജെ​യിം​സ്, ലി​ജി ബി​ജു, ബി​ജു ഡൊ​മി​നി​ക്, ജോ ​കാ​വാ​ലം എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

എ​സ്ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി​യി​ൽ അം​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​എ​ഇ​യി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ (+971 55 282 9389), മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ (+971 50 549 2187) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

District News

ചെ​​​ളി​​​ക്കു​​​ളമായി എ​​​സ്ബി കോ​​​ള​​​ജ്- ​​​അ​​​സം​​​പ്ഷ​​​ന്‍ റോ​​​ഡ്

ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ന്‍എ​​​ച്ച്-183 (എം​​​സി റോ​​​ഡ്)​​​ല്‍ എ​​​സ്ബി കോ​​​ള​​​ജ് ജം​​​ഗ്ഷ​​​നി​​​ല്‍ ആ​​​രം​​​ഭി​​​ച്ച് അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജ് ജം​​​ഗ്ഷ​​​നി​​​ല്‍ എ​​​ത്തു​​​ന്ന റോ​​​ഡ് ത​​​ക​​​ര്‍ന്നു സ​​​ഞ്ചാ​​​രം ദു​​​രി​​​ത​​​മാ​​​യി​​​ട്ട് വ​​​ര്‍ഷ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ടു​​​ന്നു.

ത​​​ക​​​ര്‍ന്നു​​​കി​​​ട​​​ക്കു​​​ന്ന ഈ ​​​റോ​​​ഡി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​സ​​​ഞ്ചാ​​​ര​​​വും കാ​​​ല്‍ന​​​ട​​​പ്പും ദു​​​ഷ്‌​​​ക​​​ര​​​മാ​​​ണ്. ര​​​ണ്ട് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും വി​​​വി​​​ധ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലേ​​​ക്കും വി​​​വി​​​ധ കോ​​​ണ്‍വ​​​ന്‍റു​​​ക​​​ള്‍, ചാ​​​സ്, എ​​​കെ​​​എം സ്‌​​​കൂ​​​ള്‍ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന റോ​​​ഡാ​​​ണി​​​ത്.

ഈ ​​​റോ​​​ഡ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ത്തി സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ന്‍ മു​​​ന്‍സി​​​പ്പ​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തീ​​​ഡ്ര​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​സ്ബി, അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി​​​ച്ച​​​ന്‍ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത സെ​​​ക്ര​​​ട്ട​​​റി സൈ​​​ബി അ​​​ക്ക​​​ര ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഷെ​​​റി​​​ന്‍ കു​​​റ​​​ശേ​​​രി, ഫൊ​​​റോ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ഞ്ഞു​​​മോ​​​ന്‍ തൂ​​​മ്പുങ്ക​​​ല്‍, ജോ​​​സി ക​​​ല്ലു​​​ക​​​ളം, എ.​​​ജെ. ജോ​​​സ​​​ഫ്, ജോ​​​യി​​​ച്ച​​​ന്‍ പീ​​​ലി​​​യാ​​​നി​​​ക്ക​​​ല്‍, ബി​​​ജു കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ദീ​​​പ ക​​​ട​​​ന്തോ​​​ട്, ജി​​​നു സോ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up